വീട്ടമ്മയെ പട്ടിയെ പോലെ , റോഡിലേക്ക് വലിച്ചിഴച്ച്‌ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു ; ഇത് കേരളമോ ഗുജറാത്തോ ? എന്താണ് സംഭവിക്കുന്നത് ; ഒടുവിൽ സംഭവിച്ചത് ;

home-slider kerala

കൊച്ചി: ഇന്നലെ ഒരു വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടപ്പോൾ സത്യത്തിൽ ഗുജറാത്തിലോ മറ്റോ സംഭവമാണെന്ന് കരുതി , പക്ഷെ സംഭവം കേരളത്തിലാണ് നടന്നത് എന്നറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഞെട്ടി , ഒരു സ്ത്രീയെ കുറെ സ്ത്രീകൾ വട്ടം നിന്ന് കൊണ്ട് തള്ളുന്നു . അതും പട്ടിയെ പോലെ , റോഡിലേക്ക് വലിച്ചിഴച്ച്‌ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു , നമ്മുടെ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഈ കേരളത്തിലാണോ സംഭവമെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല , എന്ത് പറ്റി ഈ വീട്ടമ്മമാർക്ക്‌ ,

കൊച്ചിയിൽ വൈപ്പിനില്‍ ആയിരുന്നു സംഭവം , മനോവൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ ചേർന്നിട്ടായിരുന്നു തള്ളി ചതച്ചത് സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മുനമ്ബം പൊലീസ് കെസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിപ്പുറം കൈപ്പാശേരി ലിജി അഗസ്റ്റിന്‍ (47), അച്ചാരുപറമ്ബില്‍ മോളി സെബാസ്റ്റിയന്‍ (44), പാറേക്കാട്ടില്‍ ഡീന ബിജു (37) എന്നിവരെ റിമാന്‍ഡ് ചെയ്തു.

വീട്ടമ്മ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യം മെച്ചപ്പെട്ടാല്‍ വീട്ടമ്മയെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയേക്കും. ഇവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടികുന്നു. ഇതുപ്രാകരം സൈക്യാട്രിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം വീട്ടിലെത്തി വീട്ടമ്മയെ പരിശോധിച്ചിരുന്നു. പിന്നീടാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി നടന്ന മര്‍ദനത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. സമീപത്തെ ചായക്കടയില്‍വെച്ച്‌ മര്‍ദിച്ചശേഷം റോഡിലേക്ക് വലിച്ചിഴച്ച്‌ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചലനമറ്റ് കിടക്കുന്ന സ്ത്രീയുടെ കാല്‍വെള്ളയില്‍ ചട്ടുകം പഴുപ്പിച്ച്‌ വെക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *