വി.വി.രാജേഷ് ഇടതുപക്ഷത്തേക്കോ ? സത്യാവസ്ഥ വെളിപ്പെടുത്തി രാജേഷ് തന്നെ രംഗത്ത്

home-slider politics

ബി.ജെ.പിയുടെ യുവനേതാവ് വി.വി.രാജേഷ് ഇടതുപാളയത്തിലേയ്ക്ക് എന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി വി.വി.രാജേഷ് തന്നെ രംഗത്തെത്തി. ജീവിത കാലം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനായി നിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും സിപിഐയിലേയ്ക്ക് പോകുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും രാജേഷ് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ നടപടി സ്വീകരിച്ചുവെന്നും രാജേഷ് വ്യക്തമാക്കി.

അപവാദപ്രചരണങ്ങള്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകാന്‍ എനിയ്ക്ക് ബിജെപി പൂര്‍ണമായ പിന്തുണ നല്‍കുന്നുണ്ട്. മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും വി.വി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *