നരേന്ദ്ര മോദി സര്‍ക്കാറിെന്റ വിവാദ മുത്തലാഖ് ബില്ലിനെതിരെ രണ്ട് ലക്ഷത്തോളം മുസ്ലിം വനിതകള്‍ ജയ്പുരില്‍ വന്‍ പ്രതിഷേധ റാലി നടത്തി. മുസ്ലിം സ്ത്രീകള്‍ മുത്തലാഖ് വിരുദ്ധബില്ലിനെ പിന്തുണക്കുന്നവരാണെന്ന സംഘ് പരിവാറിെന്റ പ്രചാരണത്തിനുള്ള മറുപടിയെന്നോണം ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാെന്റ തലസ്ഥാന നഗരി അഞ്ചുമണിക്കൂര്‍ നേരമാണ് വനിതകള്‍ സ്തംഭിപ്പിച്ചത്.
അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വനിത വിഭാഗത്തിെന്റ ആഹ്വാനമനുസരിച്ചായിരുന്നു പ്രകടനം. പൂര്‍ണമായും സ്ത്രീകളുടെ സംഘാടനത്തിലും നിയന്ത്രണത്തിലും നടന്ന റാലിയിലെ പങ്കാളിത്തം അധികാരികളെ അമ്ബരിപ്പിക്കുന്നതായിരുന്നു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും ഭര്‍ത്താവിനെ മൂന്നുവര്‍ഷം ജയിലിലടക്കുകയും ചെയ്യുന്ന വിവാദ ബില്‍ സ്ത്രീ വിരുദ്ധവും ശരീഅത്ത് വിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചായിരുന്നു റാലി. 12 ലക്ഷത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള ജയ്പുരില്‍ നാലും അഞ്ചും ലക്ഷം പുരുഷന്മാര് പങ്കെടുക്കുന്ന മീലാദുന്നബി ഘോഷയാത്ര പതിവാണെങ്കിലും ചരിത്രത്തിലാദ്യമായാണ് മുസ്ലിം സ്ത്രീകള്‍ സ്വന്തം റാലിയുമായി തെരുവിലിറങ്ങുന്നതെന്നും റാലി കാണാനെത്തിയ രാജസ്ഥാന് യൂത്ത് കോണ്‍ഗ്രസ് വക്താവ് സാദിഖ് ചൗഹാനും ജയ്പുര്‍ സ്വദേശിയായ ജമാഅത്തെ ഇസ്ലാമി അഖിേലന്ത്യ സെക്രട്ടറി ജനറല്‍ എന്‍ജിനീയര്‍ സലീമും പറഞ്ഞു.
രാവിലെ 10 മണിക്ക് നഗരത്തിലെ ചാര് ദര്വാസയില്നിന്ന് തുടങ്ങി മൂന്ന് കി.മീറ്റര്‍ താണ്ടി നഗരം ചുറ്റിയ റാലിയുടെ മുന്‍നിര മുസാഫര്‍ ഖാനക്കടുത്ത് ഒരുക്കിയ വേദിക്ക് മുന്നിലെത്തുമ്ബോഴും അവസാനനിര ചാര് ദര്വാസയില്നിന്ന് പുറപ്പെട്ടില്ലായിരുന്നു. മുത്തലാഖ് ബില്‍ അംഗീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്താണ് റാലി അവസാനിപ്പിച്ചത്.