ചെന്നൈ: തമിഴ് നടന്‍ വിശാൽ സിനിമാ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണു.വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ വിശാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കാനൊന്നുമില്ലെന്നും പറയുന്നു.
സണ്ടക്കോഴി 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ഡെല്‍ഹിയിലായിരുന്നു ഷൂട്ടിംഗ്. തുടര്‍ന്ന് സെറ്റിലുണ്ടായിരുന്നവര്‍ വിശാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.