വിവാഹ തിരക്കുകളില്‍ നിന്നും മാറി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പ്രിയ മലയാളി താരം ഭാവന. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു ഭാവനയുടേയും കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്റേയും വിവാഹം നടന്നത്.
പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം. വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കാൻ പോകുന്നത് നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ്.
ചിത്രത്തില്‍ പ്രജ്വാള്‍ ദേവ്രാജ് ആണ് നായകനായി അഭിനയിക്കുന്നത് . രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഭാവന ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അ. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങി. എന്നാല്‍ ഫെബ്രുവരി ഒമ്ബതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്..
ഭാവന നായികയായ തഗരു എന്ന കന്നഡ ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍.