വിദേശ യാത്രക്കായി 8400 കോടിയുടെ പുതിയ വിമാനം; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

home-slider indian politics

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതല്‍ മുടക്കില്‍ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയര്‍ക്രാഫ്റ്റിന്റെ വില.

പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആ തുക കൊണ്ട് സൈനികര്‍ക്ക് എത്രത്തോളം ആവശ്യവസ്തുക്കള്‍ വാങ്ങാമായിരുന്നു? രാഹുല്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് എപ്പോഴും സ്വന്തം പ്രതിച്ഛായയെക്കുറിച്ച്‌ മാത്രമാണ് ചിന്തയെന്നും സൈനികരെക്കുറിച്ച്‌ വേവലാതി ഇല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *