വിജയ് ആന്റണിയുടെ ” തിമിര് പുടിച്ചവൻ “.

film news film reviews

തമിഴ് സിനിമകളില്‍ സ്ഥിരം കാണുന്ന കഥാസന്ദര്‍ഭങ്ങള്‍ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് വിജയ് ആന്റണി നായകനായെത്തിയ “തിമിരു പുടിച്ചവന്‍”. ചിത്രത്തിന്റെ പേര് പോലെ തന്നെയാണ് വിജയ് ആന്റണി അവതരിപ്പിക്കുന്ന മുരുകവേല്‍ എന്ന പോലീസുകാരന്‍. വിജയ് ആന്റണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും മുരുകവേല്‍ അത്രമേല്‍ അനായാസമായാണ് താരം കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായ ഗണേശയെന്ന സംവിധായകന്റെ മേക്കിങ്ങ് രീതിയെ പ്രശംസിക്കാതെ നിര്‍വ്വാഹമില്ല. ചെന്നൈ തമിഴില്‍ കോമഡി പറഞ്ഞ് നിവേദ പെതു രാജ് ചിത്രത്തില്‍ കൈയ്യടി നേടുന്നു. ഡാനിയല്‍ ബാലാജിയുടെ വില്ലന്‍ കഥാപാത്രവും ചിത്രത്തിന് കരുത്തായി മാറുന്നുണ്ട് .വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ദീനായും തനിക്ക് ലഭിച്ച വേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തില്‍. ഒരു മാസ്സ് ചിത്രം എന്നതിലുപരി ഒരു സന്ദേശം കൂടി സംവിധായകന്‍ ഗണേശാ ചിത്രത്തിലൂടെ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *