മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. രണ്ടാം പതിപ്പിന്റെ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തതിനു ദിവസങ്ങള്‍ക്കുള്ളിലാണ് പിന്മാറ്റം .കോട്ടയം കുഞ്ഞച്ചന്റെ ആദ്യ പതിപ്പിന്റെ സംവിധായകനും നിര്‍മ്മാതാവും സംവിധായകനും രണ്ടാം പതിപ്പിനെതിരെ രംഗത്തു വന്നിരുന്നു .
പകര്‍പ്പവകാശം പോലും നേടാതെയാണ് ഇവര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതെന്ന് നിര്‍മാതാവ് അരോമ മണി ആരോപിച്ചിരുന്നു . പോസ്റ്ററും പേരും ഉപയോഗിച്ചവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആദ്യ പതിപ്പിന്റെ സംവിധായകന്‍ ടി സ് സുരേഷ്ബാബുവും പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് രണ്ടാം പതിപ്പ് പിന്‍വലിക്കുന്നതായി നടനും നിര്‍മാതാവും കൂടിയായ വിജയ് ബാബു പ്രഖ്യാപിച്ചിരിക്കുന്നത് .
ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസം മമ്മൂട്ടി പുറത്തു വിട്ടത്. യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നടന്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്