ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ മലയാള സിനിമയിലേക്ക് രണ്ടാം വരവിനൊരുങ്ങി മുൻ നായിക നന്ദിനി

film news home-slider movies

രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി മകന്‍ നിഥിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആരാകുമെന്ന ചര്‍ച്ച നടക്കുന്നതിനിടയിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം നടി നന്ദിനി മലയാള സിനിമയിലേയ്ക്ക് എത്തുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ലേലം 2. എന്നാല്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെ നായിക ഗൗരി തമ്പുരാട്ടി രണ്ടാം ഭാഗത്തിലും തിരിച്ചെത്തുകയാണ്. രണ്ടാം വരവ് തന്റെ തന്നെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായതിന്റെ സന്തോഷത്തിലാണ് നായിക. രഞ്ജിപണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നന്ദിനി തിരിച്ചെത്തുന്നത്.

ആദ്യ ഭാഗത്തിലെ നായികയ്ക്ക് രണ്ടാം ഭാഗത്തിലും നായികയാകാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്. ആ സന്തോഷം നന്ദിനി പങ്കുവയ്ക്കുന്നു. “എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് . ഞാന്‍ ശരിക്കും സര്‍പ്രൈസ് ആയിപ്പോയി. സിനിമകളുടെ രണ്ടാംഭാഗങ്ങള്‍ ഇറങ്ങുമ്പോൾ നായകന്‍ പഴയതുതന്നെയാണെങ്കിലും നായികയെ മാറ്റാറുണ്ട്.
ലേലം 2വില്‍ എന്നെ നായികയാക്കുമെന്ന് ഞാന്‍ കരുതിയതല്ല. അണിയറപ്രവര്‍ത്തകര്‍ക്ക് ലേലം ഒന്നാംഭാഗത്തിലുള്ളവര്‍ തന്നെ രണ്ടാംഭാഗത്തിലും വേണമെന്ന് നിര്‍ബന്ധമായിരുന്നു.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി ഈ കാര്യം തുറന്നു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *