തിരുവനന്തപുരം: ദുരൂഹതയേറി വിദേശ വനിത ലിഗയുടെ മരണം. മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണു പ്രധാന കാരണം. കേസില്‍ നിര്‍ണായകമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കുമെന്നാണു പ്രതീക്ഷ.
മരണം ശ്വാസംമുട്ടിയാകാമെന്നു ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ടു ദിവസത്തിനകം അറിയിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പോലീസ് അന്വേഷണം തുടങ്ങി.