ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ചു​ദി​വ​സം​കൂ​ടി ബാ​ക്കി​; ഒരു ലക്ഷം ഒഴിവിലേക്ക് അപേക്ഷിച്ചത് ഒരു കോടി പേർ; റെ​യി​ല്‍​വേ ഒ​ഴി​വി​ലേ​ക്ക് അപേക്ഷകൾ ഒഴുകുന്നു ;

home-slider indian job

റെ​യി​ല്‍​വേ​യി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷി​ച്ച​ത് ര​ണ്ടു കോ​ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ചു​ദി​വ​സം​കൂ​ടി ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ര​ണ്ടു​കോ​ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷി​രി​ക്കു​ന്ന​തെ​ന്നു റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ്രൂ​പ്പ് സി,​ഡി പോ​സ്റ്റു​ക​ളി​ലേ​ക്ക് 90,000 പേ​രെ​യും ആ​ര്‍​പി​എ​ഫി​ലേ​ക്കു 9500 പേ​രെ​യു​മാ​ണ് റെ​യി​ല്‍​വേ നി​യ​മി​ക്കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ​പൈ​ല​റ്റ്, ടെ​ക്നീ​ഷ്യ​ന്‍ ഒ​ഴി​വി​ലേ​ക്ക് 50 ല​ക്ഷ​ത്തി​ല്‍ അ​ധി​കം​പേ​ര്‍ അ​പേ​ക്ഷി​ച്ച​താ​യി റെ​യി​ല്‍​വേ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *