ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബാൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റനോ ഫുട്ബാളിൽ മാത്രമല്ല റിയൽ ലൈഫിലും സൂപ്പര്താരമാണ് ,, പലർക്കും പല കാര്യങ്ങളിലും ഒരു റോൾ മോഡൽ കൂടി ആണ് എന്ന് പറയാം .. അധികമാരും അറിയാത്ത ക്രിസ്ത്യാനോയുടെ കുറച്ചു കളിക്കളത്തിനു പുറത്തെ നല്ല കുറച്ചു നല്ല കാര്യങ്ങൾ ..
- പിതാവ് അമിത മദ്യപാനം മൂലം മരിച്ചതിനാൽ സ്വന്തം ജീവിതത്തിൽ നിന്നും മദ്യപാനവും പുകവലിയും ഒഴിവാക്കിയ ആളാണ് ക്രിസ്റ്റ്യാനോ
2. പ്രശസ്ത കായിക താരങ്ങളിൽ ശരീരത്തിൽ ടാറ്റു പതിക്കാതെ അപൂർവയിനം പേരിൽ ഒരാളാണ് ക്രിസ്ത്യാനോ റൊണാൾഡോ.വർഷത്തിൽ രണ്ടു തവണ രക്ത ദാനം നടത്തുന്നതിനാലാണിത്.ടാറ്റു പതിച്ചാൽ 12 മാസത്തിനു ശേഷമേ രക്തദാനം നടത്താവൂ എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.*
3. ലോകത്തു ഏറ്റവും കൂടുതൽ ചാരിറ്റി നടത്തുന്ന അത്ലറ്റ് റൊണാൾഡോ ആണെന്നാണ് പുതിയ കണക്കുകൾ .
4. നാസ പുതിയ ഗാലക്സി കണ്ടുപിടിച്ചപ്പോൾ റോണോ യുടെ പേരിട്ടത് റെസ്പെക്ട് ഉണ്ടായിട്ടായിരുന്നു..*
5. പാവപ്പെട്ട കുട്ടികളുടെ ചികിൽസക്ക് വേണ്ടി മ്യൂസിയം തുറന്നു..* 2013 ല്‍ തനിക്ക് ലഭിച്ച ബാലണ്‍ ഡി ഓർ ലേലത്തില്‍ വച്ചു ലഭിച്ച പണം ഉപയോഗിച്ച് അനാഥരായ കുട്ടികൾക്കായി റൊണാൾഡോ തുടങ്ങിയ സ്ഥാപനമാണ് ‘മേക്ക് എ വിഷ്’*
6. നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ € 5 million യൂറോ നേപ്പാളിനു കൊടുത്തു.
7. CR7 UNDERWEAR ന്റെ 40% ലാഭവും ആഫ്രിക്കയിലെ കുട്ടികളുടെ പഠനത്തിനായി കൊടുക്കുന്നു..*
8. തന്റെ ആരാകൻ ആയ ഹസ്സൻ എന്ന കുട്ടിക്ക് മാതാപിതാക്കളെ നഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ SPAIN ലേക്ക് കൊണ്ടു വന്ന് സ്വന്തം മകനെ പോലെ നോക്കുന്നു .
9. 2004 ൽ ഇന്ത്യന്യേഷ്യയിൽ സുനാമിയും ഭൂകമ്പവും ഉണ്ടായപ്പോൾ റൊണാൾഡോ INDONESIA വിസിറ്റ് ചെയ്യുകയും പുനരധിവാസത്തിനും വീടുകളുടെ പുനർനിർമാണത്തിലും പങ്കാളിയായി
10. 2009 ൽ റോണോ €100,000 യൂറോ തന്റെ അമ്മയുടെ കാൻസർ മാറ്റിയ മദൈറയിലെ ഹോസ്പിറ്റലിനു കാൻസർ സെന്റർ തുടങ്ങാൻ ഡൊണേറ്റ് ചെയ്തു..*
11. 2010 ൽ മദൈറ യിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ അകപ്പെട്ടവർക്ക് പണം കണ്ടെത്താൻ വേണ്ടി ഒരു ചാരിറ്റി മാച്ച് നടത്തി.*
12. 2012 ൽ മാരക കാൻസർ പിടിപ്പെട്ട 9 വയസ്സുളള ഒരു കനേറിയൻ ബോയിയെ സെ്പഷ്യൽ ട്രീറ്റ്മെന്റ് നടത്താൻ പണം നൽകി സഹായിച്ചു.*.
13. 2012 ൽ റോണോ തനിക്ക് 2011 ൽ ലഭിച്ച ഗോൾഡൻ ബൂട്ട് €1.5 million യൂറോക്ക് വിറ്റു.. ആ പണം പാലസ്തീനിലെ കുട്ടികളുടെ പഠനത്തിനും സുരക്ഷക്കും വേണ്ടി ചിലവഴിച്ചു..*
14. സിറിയ കൂട്ടക്കൊല സമയത്തു ഒരു ഇസ്രായേലി പൗരൻ മാച്ചിനു ശേഷം റോണോയോട് ജഴ്സി ചോദിച്ചപ്പോൾ ആളെ കൊല്ലുന്നവർക്ക് തന്റെ ജഴ്സി തരില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞവനാണ് റോണോ.*
15. 2012 december ൽ റോണോ ഫിഫയുടെ “11 for health” program ൽ ചേർന്ന് പ്രവർത്തിച്ചു..*
16. 2013 ൽ റോണോ save the children ന്റെ പുതിയ അമ്പാസിഡർ ആയി. കുട്ടികളുടെ ദാരിദ്ര്യ നിർമാർജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു.*
17. 2013 മാർച്ചിൽ റോണോ ഇന്ത്യനോഷ്യയിലെ “mangrove care forum ” ത്തിന്റെ അമ്പാസിഡർ ആയി. ( കൽവ്ർക്ഷ സംരക്ഷണ സമിതി)*
18. 2014 ൽ ഫിഫ യുമായി ചേർന്ന് എബോള രോഗ നിർമാർജനത്തിനു വേണ്ടി പ്രർത്തിച്ചു..*പോർച്ചുഗലിലെ ലിസ്ബണിൽ കാട്ടുതീയിൽ പെട്ടവർക്ക് സഹായം എത്തിച്ചുകൊടുക്കുന്നതിലും റൊണാൾഡോ ആയിരുന്നു മുന്നിൽ ,
19. 2015-2016 ചാമ്പ്യൻസ് ലീഗിൽ നിന്ന് ലഭിച്ച ബോണസ് തുക €600,000 മൊത്തം UN ചാരിറ്റിക്ക് സംഭാവന ചെയ്തു..*
20. ഐസ് ബക്കറ്റ് ചലഞ്ച് – ന്യൂറോണ്‍ രോഗത്തിന് അടിമകളായ രോഗികളുടെ ചികിത്സാർത്ഥം നടത്തിയ ഐസ് ബക്കറ്റ് ചലഞ്ചില്‍ യാതൊരു മടിയും കൂടാതെ റൊണാൾഡോ പങ്കെടുത്തിരുന്നു. ഡാരൻ ഫ്‌ളച്ചർ ചലഞ്ചിനായി ക്ഷണിച്ചപ്പോൾ അത് ഏറ്റെടുക്കുകയും നല്ലൊരു തുക സംഭാവനയായി നൽകുകയും ചെയ്തു. കൂടാതെ ജെനിഫര്‍ ലോപ്പസിനെയും മറ്റു സെലിബ്രറ്റികളെയും ചലഞ്ച് ഏറ്റെടുക്കാനായി ക്ഷണിക്കുകയും ചെയ്ത ശേഷമേ റൊണാൾഡോ അവസാനിപ്പിച്ചുള്ളൂ.*
*