രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

home-slider

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി.

ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 680 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 1,11,266. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ നി​ല​വി​ല്‍ 8,12,390 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 63,83,442 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ബു​ധ​നാ​ഴ്ച മാ​ത്രം 11,36,183 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 9,12,26,305 സാ​മ്ബി​ളു​ക​ള്‍‌ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍‌ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച (ഐ​സി​എം​ആ​ര്‍) അ​റി​യി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *