രാഷ്ട്രീയ കൊലപാതകം അവസാനിക്കുന്നില്ല; മണ്ണാർക്കാട് യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തികൊന്നു

home-slider kerala politics

മണ്ണാര്‍ക്കാട്​: കേരളത്തിൽ വീണ്ടും കൊലപാതകം , പാലക്കാട്​ മണ്ണാര്‍ക്കാടില്‍ യൂത്ത്​ ലീഗ്​ പ്രവര്‍ത്തകനെ കുത്തികൊന്നു. വസ്​ത്രവ്യാപാരിയായ കുന്തിപ്പുഴ സ്വദേശി സഫീര്‍(22) ആണ്​ കൊല്ലപ്പെട്ടത്​. സഫീറിനെ കടയില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.
രാത്രി ഒമ്ബതു മണിയോടെ കോടതിപ്പടിയിലുള്ള തുണിക്കടയിലാണ്​ സംഭവം. പരിക്കേറ്റ സഫീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഫീറി​​െന്‍റ പിതാവ്​ സിറാജുദ്ദീന്‍ മണ്ണാര്‍ക്കാട്​ നഗരസഭ ലീഗ്​ കൗണ്‍സിലറാണ്​. ​പ്രദേശത്ത്​ അടുത്തിടെ ലീഗ്​- സി.പി.​െഎ സംഘര്‍ഷം നിലനിന്നിരുന്നു. ഇതി​​െന്‍റ തുടര്‍ച്ചയാണ്​ സഫീറി​​െന്‍റ കൊലപാതകമെന്നാണ്​ സൂചന.
സംഭവത്തെ തുടര്‍ന്ന്​ മണ്ണാര്‍ക്കാട്​ താലൂക്കില്‍ മുസ്​ലിം ലീഗ് നാളെ ഹര്‍ത്താലിന്​ ​ ആഹ്വാനം ചെയ്​തു. വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *