ന്യൂഡല്‍ഹി: രാജ്യം ഇന്ന് 69-ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി.കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്തു രാഷ്ട്രത്തലവന്മാരാണ് അതിഥികളായെത്തിയത്. രാവിലെ ഒന്‍പതു മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് രാജ്പഥിലൂടെ കര-നാവിക-വ്യോമ സേനകളുടെ പരേഡ് നടക്കുന്നു.
ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തൊനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ലാവോസ്, തായ്ലന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ്, എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഡല്‍ഹിയിലെത്തിയത്.