രാജ്യം കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍ – നീരവ് മോദി എന്ന തലക്കെട്ടോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ രൂക്ഷ പരിഹാസം.
തട്ടിപ്പ് വീരന്‍ നീരവ് മോദിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി രൂക്ഷ പരിഹാസവുമായി രംഹത്തെത്തിയത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 11,346 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവും മോദിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദമായതോടെ ട്വിറ്ററിലൂടെയാണ് രാഹുല്‍ പരിഹസിച്ചത്.
നിർദ്ദേശങ്ങൾ ഇങ്ങനെ ;
1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക
2. അദ്ദേഹത്തിനൊപ്പം ദാവോസില്‍ ചെല്ലുക
അവയുടെ സ്വാധീനം ഉപയോഗിക്കേണ്ടത്
എ. 12,000 കോടി രൂപ മോഷ്ടിക്കാന്‍
ബി. സര്‍ക്കാര്‍ മറ്റെവിടെയെങ്കിലും അന്വേഷണം നടത്തുന്നതിനിടെ മല്യയെ പോലെ രാജ്യം വിടാന്‍. #ഫ്രം1മോദി2അനദര്‍
ഇങ്ങനെയാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. രാഹുലിന്‍റെ ട്വീറ്റ് ഇതിനകം വൈറലായിട്ടുണ്ട്.