ജയ്പ്പൂര്‍: രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി.രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫെെനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഉപതെരെഞ്ഞെടുപ്പിനെ വളരെ പ്രാധാന്യം ഉള്ളതു ആണ് . ഈ വര്ഷാവസാനമാണ് രാജസ്ഥാനിലെ നിയമസഭാ തെരെഞ്ഞെടുപ്പ് . ആദ്യഘട്ട ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്.
രാജസ്ഥാനിലെ ആള്‍വാര്‍, അജ്മേര്‍ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. നിലവില്‍ ബി.ജെ,പിയുടെ കയ്യിലുള്ള മണ്ഡങ്ങളാണിത്. മണ്ഡല്‍ഗറില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു. അതേസമയം ബംഗാളിലെ ഉലുബേരിയ ലോക്സഭ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.
അജ്മേര്‍ എം.പി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എം.പി ചന്ദ്നാഥ്, മണ്ഡല്‍ഗര്‍ എം.എല്‍.എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.