ചെന്നൈ: ഒടുവിൽ സംഭവം സത്യമായി , തമിഴ് മക്കൾ ഏറെ കാത്തിരുന്ന രാഷ്ട്രീയ അരങ്ങേറ്റം വരവായി , ജയലളിതയുടെ നിര്യാണത്തോടെ, പലവഴിയായി ചിതറിയ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിന്റെ പ്രഖ്യാപനം ഏറെ നിർണായകമാകും. രജനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്ന് നടൻ കമൽഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിൽ തമിഴ് നാട് കാത്തിരിക്കുന്നത് വളരെ ചരിത്രപരമായ രാഷ്ട്രീയ അരങ്ങേറ്റത്തിനാണ് , നേരത്തെ വാർഷാവസാന ദിനത്തിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതമിഴ് നടൻ രജനീകാന്ത്. സ്വന്തം പാർട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചെന്നൈയിൽ ആരാധക സംഗമത്തിന്റെ സമാപനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അധികാരക്കൊതിയില്ലെന്നും രജനീകാന്ത് ആരാധകരോടു പറഞ്ഞു. തമിഴ്നാട്ടിൽ രാഷ്ട്രീയം അങ്ങേ അറ്റം അധപ്പതിച്ചു എന്നും , അതുകൊണ്ടാണ് തന്റെ 68 മത്തെ വയസ്സിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നും സ്റ്റൈൽ മന്നൻ പറഞ്ഞു ,
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകളിൽ ഡിസംബർ 31 ന് വ്യക്തത വരുത്തുമെന്ന് രജനി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം തനിക്ക് പുതുതല്ല. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ വരും വരായ്കകൾ തനിക്ക് നന്നായി അറിയാം. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ജനപിന്തുണ മാത്രം പോര, തന്ത്രങ്ങളും വേണം. യുദ്ധഭൂമിയിൽ ഇറങ്ങിയാൽ ജയിച്ചേ പറ്റൂവെന്നും രജനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.