2.0ന്റെ ടീസർ ചോർന്നു . രജനീകാന്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന യെന്തിരന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം . ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഐശ്യര്യ റായ് ആയിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗം 2.0 അണിയറയില്‍ ഒരുങ്ങുകയായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ടീസര്‍ ചോര്‍ന്നിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തു പോയിരിക്കുന്നത്.
അതേസമയം വീഡിയോ എവിടെ നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. വിദേശരാജ്യത്ത് നിന്നാകാനാണ് സാധ്യത. രജനീകന്ത്, അക്ഷയ്കുമാര്‍ , എമ് ജാക്സണ്‍, എന്നിവരാണ് യെന്തിരന്‍ 2.0 ല്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് 2.0 വിന്റെ ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഒരാഴ്ചക്കുള്ളില്‍ രജനീകാന്തിന്റെ രണ്ടു ചിത്രങ്ങളുടെ ടീസറാണ് ഓഫിഷ്യല്‍ ലോഞ്ചിങ്ങിനു ശേഷം പുറത്തു വന്നിരിക്കുന്നത്. ആദ്യം പുറത്തായത് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കലയുടെ ടീസറായിരുന്നു. മരുമകനും നടനുമായ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.