രാജസ്ഥാനിൽ യുവാവിനെ പരസ്യമായി വെട്ടിക്കൊലപ്പെടുത്തി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പറന്നദോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകകയാണ് ഇന്ത്യൻ സമൂഹം .. ഒരാളെ പരസ്യമായി കൊലപ്പെടുത്തി അതിന്റെ തത്സമയ ദൃശ്യം പകർത്തി , നമ്മുടെ ഭരണകൂടത്തെ വരെ പരസ്യമായി വെല്ലുവിളിക്കുകയാണ് പ്രതികൾ , ഇവിടെ എന്താണ് സംഭവിക്കുന്നദ്? കൊല്ലപ്പെട്ട യുവാവിനെതിരെ ലവ് ജിഹാദ് ആരോപിച്ചിട്ടാണ് മുഹമ്മദ് ഭട്ട എന്ന യുവാവിനെ ശംഭുലാൽ എന്ന യുവാവ് ജോലി വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ആദ്യം തലക്കടിച്ചു പിന്നീട് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി തീ കൊളുത്തിയത് , എന്നിട്ട് ബുധനാഴ്ചയാണ് രാജ്സമന്ദിലെ ഒരു ഹോട്ടലിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മുഹമ്മദ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത് .സംഭവത്തിൽ ശംഭുലാൽ എന്നയാളെയും യുവതിയടക്കം മറ്റ് എട്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു
പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കൊല്ലപ്പെട്ട മുഹമ്മദ് ഭട്ട ഷെയ്ഖിന്റെ കുടുംബാംഗങ്ങളാണ് ആവശ്യം ഉന്നയിച്ചത്. ഇന്ന് രാവിലെയും മകനുമായി താൻ സംസാരിച്ചതാണെന്നും എന്ത് കാരണത്താലാണ് അവനെ അവർ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും മുഹമ്മദിന്റെ അമ്മ പറഞ്ഞു. കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
മുഹമ്മദ് കൊല്ലപ്പെടുമെന്നതരത്തിൽ ഗ്രാമത്തിൽ വാർത്ത കേട്ടിരുന്നു. അദ്ദേഹത്തിന് മറ്റാരുമായും പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു. തന്റെ മകളുടെ വിവാഹം എങ്ങനെ നടത്തുമെന്നും എങ്ങനെ പണം ഉണ്ടാക്കുമെന്നും തനിക്ക് അറിയില്ലെന്നും അവർ പറഞ്ഞു.
സംഭവത്തിൻെ പേരിൽ വർഗീയ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പോലീസ് കനത്ത സുരക്ഷയാണ് രാജസ്ഥാനിൽ ഏർപ്പെടുത്തിയിരിക്കുന്നത് . ഇതിന്റെ പേരിൽ വർഗീയ ആഹ്വണങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് അന്വേഷണങ്ങൾ ശക്തമാക്കും .