മന്മോഹന് സിങ്ങിെന്റ മൗനമായിരുന്നു ശരിയെന്നും ബി.ജെ.പി സൃഷ്ടിക്കുന്ന ബഹളം പരാജയമായിരുന്നുവെന്നും ജനം തിരിച്ചറിഞ്ഞതായി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു. ഡല്‍ഹിയില്‍ നടന്ന 84ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവും. രാഹുല്‍ ഗാന്ധി െചേങ്കാട്ടയില് ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതുവരെ തനിക്ക് വിശ്രമമില്ല. ബി.ജെ.പിയുടെ വളര്‍ച്ച നിലച്ചു. അവര്‍ മുള േപാലെയാണ്. പുറത്തുനിന്ന് നോക്കുേമ്ബാള്‍ ഉയരത്തിലാണെന്ന് തോന്നുമെങ്കിലും അകം മുളപോലെ പൊള്ളയാണ് -സിദ്ദു പറഞ്ഞു.
കര്‍ഷകര്‍ വിശന്ന് മരിക്കുന്നു, നെയ്ത്തുകാര്‍ക്ക് വസ്ത്രമില്ല, കല്‍പ്പണിക്കാരന് വീടില്ല. ഇതാണ് ഇപ്പോഴത്തെ ഇന്ത്യ എന്നും അദ്ദേഹം പരിഹസിച്ചു. പ്ലീനറിയില്‍ പി. ചിദംബരം അവതരിപ്പിച്ച സാമ്ബത്തിക പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.