മ​ധു​ര​ക്കി​ഴ​ങ്ങ് പറിച്ചതിന്റെ പേരിൽ ദളിത് കുട്ടികളെ മർദിച്ചു

home-slider news

ച​ണ്ഡി​ഗ​ഡ്: ദളിത് കുട്ടികൾ വിശന്നപ്പോൾ വ​യ​ലി​ല്‍​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പറിച്ചതിന്റെ പേരിൽ മ​ര്‍​ദി​ച്ച ശേ​ഷം വി​വ​സ്ത്ര​രാ​ക്കി മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ഓ​ടി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ സോ​ഹി​യാ​ന്‍ ക​ല ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട്ടം പ​റ​ത്തു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ള്‍ വി​ശ​ന്ന​പ്പോ​ള്‍ മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച്‌ ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ​യാ​ണ് ക​ര്‍​ഷ​ക​ന്‍ മ​ര്‍​ദി​ച്ച​ത്. കു​ട്ട​ക​ള്‍ മ​ധു​ര​ക്കി​ഴ​ങ്ങ് ക​ഴി​ക്കു​ന്ന​തു​ക​ണ്ട ക​ര്‍​ഷ​ക​ന്‍ ഇ​വ​രെ പി​ടി​കൂ​ടി മ​ര്‍​ദി​ക്കു​ക​യും വ​സ്ത്രം​വ​ലി​ച്ചു​കീ​റി മൂ​ന്നു കി​ലോ​മീ​റ്റ​റോ​ള​മു​ള്ള വ​യ​ലി​ലൂ​ടെ ഓ​ടി​ക്കുകയും ചെയ്തു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഒ​രാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. ഇ​തോ​ടെ പോ​ലീ​സ് ക​ര്‍​ഷ​ക​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *