പാലക്കാട്: മോഷ്ടാവാണെന്ന് ആരോപിച്ച് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടിയിലെ കടുക്മണ്ണ ആദിവാസി കോളനിയിലെ മധു(27)വാണ് മരിച്ചത്. മോഷണക്കേസില്‍ മധുവിനെതിരെ ആരോപണം ഉണ്ടായിരുന്നു. അതുകൊണ്ട് നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുന്നത്. പ്രദേശത്തെ പലചരക്കുകടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവം.
മോഷണക്കുറ്റം ഉയര്‍ന്നോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയിട്ടുള്ളതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മരണമടഞ്ഞ മധുവിന്റെ മൃതദേഹം ഇപ്പോള്‍ അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മധുവിനെ പോലീസിന് കൈമാറുന്നതിന് മുമ്ബ് മര്‍ദിച്ചിരുന്നുവെന്ന് തെളിഞ്ഞാല്‍ നരഹത്യക്ക് കേസെടുക്കുമെന്ന നിലപാടിലാണ് പോലീസ്.
മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്കുകടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന് മധുവാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇയാളെ പിടികൂടിയത്. നാട്ടുകാര്‍ പോലീസിന് കൈമാറിയ മധു പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ജീപ്പില്‍ വച്ച് മധു ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.