കൊച്ചി മെട്രോ ലാഭത്തിലല്ല ഓടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. രാജ്യത്തെ മറ്റ് മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ട്.
അത്തരം വരുമാനം കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നില്ല. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ടി.എ.അഹമ്മദ്കബീര്‍, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരെ അറിയിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ നിരവധി കുട്ടികളെയാണ് കാണാതായത്.
2015-145, 2016-126, 2017-164, 2018 ഫെബ്രുവരി 20 വരെ- 23 എന്നിങ്ങനെയാണ് കണക്കുകള്‍. 2013 മുതല്‍ 2017 വരെ 18 വയസിനു താഴെയുള്ള 7,444 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 5746 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 7330 പേരെ കണ്ടെത്തി.