മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . പ്രതികള്‍ക്ക് സിപിഐയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി . സഫീറിന്‍റെ പേരില്‍ പ്രതിപക്ഷം സിപിഐയെ ലക്ഷ്യം വയ്ക്കുകയാണെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സഫീറിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് മണ്ണാര്‍ക്കാട് സിപിഐയുടെ ഓഫീസിലാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ സഫീറിന്‍റേത് രാഷ്ട്രീയ കൊലപാതകമായി കാണരുതെന്ന് സഫീറിന്‍റെ അച്ഛന്‍ സിറാജുദ്ദീന്‍ പറഞ്ഞു .
