മുഹമ്മദ് ഷമിയ്ക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഗാംഗുലിയിലേക്കും നീങ്ങുന്നു ;

home-slider sports

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ സൗരവ് ഗാംഗുലിയിലേക്കും നീങ്ങുന്നു ;

ഷമി ഒത്തുകളിക്കാരനാണെന്നതടക്കമുള്ള കാര്യങ്ങള്‍ താന്‍ ആദ്യം പങ്കുവെച്ചത് ഗാംഗുലിയോടായിരുന്നെന്നാണ് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസ്രത് ജഹാന്റെ പുതിയ വെളിപ്പെടുത്തല്‍. മാധ്യമങ്ങളുടെ മുന്നില്‍ തെളിവുകള്‍ പുറത്തുവിടുന്നതിനുമുമ്ബ് ഗാംഗുലിയെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും അവര്‍ പറയുന്നു.എന്നാല്‍ നാളിതുവരെ ഗാംഗുലിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും തിരിച്ചുവിളിക്കാമെന്ന വാക്കുപോലും അദ്ദേഹം പാലിച്ചില്ലെന്നും ഹസിന്‍ പറയുന്നു.
കൊല്‍ക്കത്ത സ്വദേശിനിയായതിനാല്‍ തന്നെ ഗാംഗുലിയുമായി അടുത്ത പരിചയമുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ആദ്യം വിളിച്ചതും സമീപിച്ചതും. വിഷയം കുടുംബ വഴക്കാണെന്ന് മാത്രം കരുതിയതിനാലാകാം ഗാംഗുലി തിരിച്ചുവിളിക്കാത്തതെന്നും ഹസിന്‍ പറയുന്നു.
എന്നാല്‍ ഹസിന്റെ ആരോപണങ്ങള്‍ ഗാംഗുലിയെയും പ്രതിരോധത്തിലാക്കുകയാണ്. ഷമിയെക്കുറിച്ച്‌ ഭാര്യ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടും അതില്‍ ഒത്തുകളിയടക്കമുള്ള ആരോപണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഇതെക്കുറിച്ച്‌ പ്രതികരിക്കാത്തതെന്ന ചോദ്യം ഗാംഗുലി വിരുദ്ദര്‍ ഉന്നയിക്കുന്നുണ്ട്.
ഷമിക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് ബിസിസിഐയോട് മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ഗാംഗുലിയാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ഗാംഗുലി ഇതെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *