മുരളീധരന്റെ ചട്ടലംഘനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി; ദുരൂഹ ഇടപെടല്‍

politics

കൊച്ചി > വിദേശ സഹമന്ത്രി വി മുരളീധരന് ഉള്പ്പെട്ട പ്രോട്ടോകോള് ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര പാസ്പോര്ട്ട് വിഭാഗം ചുമതലക്കാരനുമായ അരുണ് കെ ചാറ്റര്ജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ് സെക്രട്ടറി ആദര്ശ് സൈ്വകക്ക് നല്കി.

എറണാകുളത്തെ പി ആര് ഏജന്സി മാനേജര് സ്മിതാ മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തില് പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ദുരൂഹമായ ഇടപെടല്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്. മുരളീധരന്റെ പ്രോട്ടോകോള് ലംഘനത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്നിന്ന് റിപ്പോര്ട്ട് തേടിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ലോക് താന്ത്രിക് ജനതാദള് നേതാവ് സലിം മടവൂര് ഉള്പ്പെടെയുള്ളവര് പ്രധാനമന്ത്രിക്ക് നല്കിയ പരാതി പ്രകാരമാണ് അന്വേഷണം. 2019 നവംബറില് അബുദാബിയില് ചേര്ന്ന ഇന്ത്യന് മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലാണ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇവര് ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില് അംഗമല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നപ്പോള് മന്ത്രി മുരളീധരന് പരസ്പരവിരുദ്ധമായ പ്രതികരണമാണ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *