മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.

home-slider kerala

മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയാളി സംഘത്തിന് വാഹനം വാടകയ്ക്ക് എടുത്ത് കൊടുന്നവരാണ് പിടിയിലായത്. രാജേഷിനെ കൊല്ലാനുള്ള ക്വൊട്ടേഷന്‍ വിദേശത്ത് നിന്നുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. 27ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രാജേഷിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്.

ഖത്തറിലുള്ള യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് ക്വൊട്ടേഷന്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്ബര്‍ വ്യക്തമായില്ല. കൊലപാതകം നടന്ന സ്ഥലത്തേക്ക് ഒരു കാര്‍ വരുന്നതും പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നമ്ബര്‍ വ്യാജമാണെന്നാണ് പോലീസ് നിഗമനം.

ഖത്തറിലെ വ്യവസായിയുടെ ഭാര്യയായിരുന്ന യുവതിയുമായാണ് രാജേഷിന് സൗഹൃദമുണ്ടായിരുന്നത്. ഇവരുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് രാജേഷിന് നേരെ ക്വൊട്ടേഷന്‍ ആക്രമണമുണ്ടായത്. ഈ യുവതി രാജേഷിന്റെ ഒരു സുഹൃത്തിനെ വിളിച്ച്‌ ആക്രമണ വിവരം പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന് ശേഷം കണ്ണാ എന്റെ പ്രാര്‍ത്ഥനയുണ്ട് ഒന്നും വരില്ല എന്ന് ഈ യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റിനെക്കുറിച്ച്‌ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ ഇത് ഡിലീറ്റ് ചെയ്യപ്പെട്ടു. യുവതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും മരവിപ്പിച്ച നിലയിലാണ്.

നേരത്തെ രാജേഷ് ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. ഇവരുടെ സാമ്ബത്തിക സഹായത്തോടെയാണ് നാട്ടില്‍ റെക്കോറഡിംഗ് സ്റ്റുഡിയോ തുടങ്ങിയത്. യുവതിയുമായി സാമ്ബത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി സംശയിക്കപ്പെടുന്നു. കൊല്ലപ്പെടുന്ന അന്ന് രാജേഷിന്റെ താമസസ്ഥലത്ത് അക്രമികള്‍ എത്തിയതായും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് ഈ കാറ് കൊല്ലം ഭാഗത്തേക്കാണ് പോയത്.

രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടനേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാജേഷിന്റെ മറ്റ് സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. രാജേഷുമായി സൗഹൃദുണ്ടായിരുന്ന സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണവും ഇയാളുടെ മറ്റ് ഫോണ്‍ വിളികളും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *