തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കേണ്ട ഏറ്റവും പ്രധാന യോഗമായതിനാലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഈ പരാമർശം മുഖ്യമന്ത്രിയ്ക്ക് പിന്തുണയാവുകയാണ്. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എത്തിയെ കേന്ദ്രസംഘവുമായി മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ച നടത്താൻ വേണ്ടിയായിരുന്നു യാത്ര. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി നേരിട്ട് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചതെന്നും എബ്രഹാം വ്യക്തമാക്കി .
