മുംബൈ: അത്യഅപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു ശസത്രക്രിയയാണ് മുംബൈയിലെ ബി വൈ എല്‍ നായര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ ഫെബ്രുവരി പതിനാലിനായിരുന്നു ഓപറേഷന്‍ നടന്നത്. 31 വയസ്സുകരാനായ യുവാവിന്റെ തലയില്‍ നിന്ന് 1.8 കിലോ തൂക്കം വരുന്ന ട്യൂമറാണ് എടുത്ത് മാറ്റിയത്.
തലയുടെ മുകളില്‍ മറ്റൊരു തല പോലെ ആയിരുന്നു ട്യൂമര്‍ വളര്‍ന്നിട്ടുണ്ടായിരുന്നത്. തലയോട്ടിയില്‍ മുഴയും അതി കഠിനമായ തലവേദനയും കാരണം ഈ മാസം തുടക്കത്തിലായിരുന്നു ഉത്തര്‍പ്രദേശുകാരനായ സന്‍ത്ലാല്‍, ആശുപത്രിയില്‍ എത്തിയത് .
ട്യൂമറിന്റെ ഭാഗമായി യുവാവിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. അതിസങ്കീര്‍ണമായി രുന്ന ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഏഴ് മണിക്കൂറെടുത്തു
അപൂര്‍വ്വമായ ശാസ്ത്രക്കിയ വിജയമായത് ആതുര രംഗത്ത് ചരിത്രമാണെന്നും രോഗികള്‍ക്ക് അതിനൂതന ചികിത്സ നല്‍കാന്‍ ആശുപത്രി പര്യാപതമായതിന്റെ ഉദാഹരണമാണിതെന്നും ഡോ. രമേഷ് ഭര്‍മാല്‍ പറഞ്ഞു.
യുവാവിന്റെ കാഴ്ച തിരിച്ച കിട്ടാന്‍ 50 ശതമാനം വരെ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു . ഇതിന് മുമ്ബ് 1.4 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തതായിരുന്നു റെക്കോര്‍ഡ്.