നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റര്‍ ലോക്കലി’ന്റെ തിയേറ്റര്‍ ലിസ്റ്റ് പുറത്തിറങ്ങി . വേലൈക്കാരന് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ശിവകാര്ത്തിക്കേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്ത്തികേയന് എത്തുമ്ബോള്‍ ബിസിനസ് വുമണ്‍ ആയ കീര്‍ത്തന എന്ന കഥാപാത്രത്തെയാണ് നയന്‍താര എത്തുന്നത്. യോഗി ബാബു, രാധിക, സതീഷ്, ആര്‍ജെ ബാലാജി തുടങ്ങിയ വമ്ബന്‍ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. എം രാജേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദിനേഷ് കൃഷ്ണന് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിപ് ഹോപ് തമിഴാ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയാണ് നിര്‍മ്മിക്കുന്നത്.
