തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത് തന്നെയാണ് നിലപാടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെടുത്ത തീരുമാനം തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും രാജ പറഞ്ഞു.
മാണിയെ എല്‍ഡിഎഫില്‍ വേണ്ടെന്ന കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം സിപിഐ കേന്ദ്രനേതൃത്വം അംഗീകരിച്ചു . കേരള കോണ്‍ഗ്രസ്-എമ്മിനെ എല്‍ഡിഎഫിലെടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും നേട്ടം ഉണ്ടാവില്ല . മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണെന്നും വിലപേശലാണ് മാണി നടത്തുന്നതെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.