മലപ്പുറം: സുനാമി ഭീഷണിയിൽ താനൂരിൽ കടൽ അസാധാരണമായി ഉൾവലിഞ്ഞു. താനൂർ താലൂക്കിലെ കോവർമണ്‍ കടപ്പുറത്താണ് കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞത്. തിരൂരങ്ങാടിയിലെ സദ്ദാം ബീച്ചിലും സമാനമായ രീതിയിൽ കടൽ ഒരു കിലോമീറ്ററോളം ഉൾവലിഞ്ഞിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ്
സുനാമിയ്ക്കു മുൻപാണ് സാധാരണ കടൽ ഇത്തരത്തിൽ ഉൾവലിയുന്നത്. എന്നാൽ സുനാമിക്കു സാധ്യതകളൊന്നും ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.