മലപ്പുറം എ.ആര്‍ നഗറില്‍ കനത്ത സംഘർഷവും ലാത്തിച്ചാര്ജും ;

home-slider kerala local news

മലപ്പുറം: എ.ആര്‍ നഗറില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന്​ സര്‍വേക്കെത്തിയ ഉദ്യോഗസ്​ഥരെ നാട്ടുകാര്‍ തടഞ്ഞു. അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട്​ സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനു ​േനരെയും സമരക്കാര്‍ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ്​ ലാത്തിച്ചാര്‍ജ്​ നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്​തു.

ദേശീയപാതാവികസന നടപടികൾക്കെതിരെയാണ് മലപ്പുറത്ത്​ ശക്​തമായ പ്രതിഷേധം അരങ്ങേറിയത്.ഒരു ഭാഗത്ത്​ സ്​ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാര്‍ ഉദ്യോഗസ്​ഥരെ തടഞ്ഞ്​ പ്രതിഷേധം നടത്തുകയും മറ്റൊരുഭാഗത്ത്​ പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലെറിയുകയും ചെയ്​തു. കല്ലേറി​െന തുടര്‍ന്ന്​ പൊലീസ്​ ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റു.

സര്‍വേ നടപടികള്‍ തുടങ്ങുന്നതിനു മുൻപായി സര്‍വകക്ഷിയോഗം വിളിച്ച്‌​ കാര്യങ്ങള്‍ വിശദീകരിക്കു​െമന്ന്​ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ കക്ഷിയോഗം നടക്കാത്തില്‍ ശക്​തമായ പ്രതിഷേധം സമരക്കാർ അറിയിച്ചിട്ടുണ്ട് ​. മാന്യമായ നഷ്​ടപരിഹാരം ലഭ്യമാക്കണമെന്നും സര്‍വ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *