രാസവസ്തുക്കള്‍ കുത്തിവച്ചു തലച്ചോര്‍ എംബാം
ചെയ്യുകയും തുടര്‍ന്ന് ചിന്തകളും ഓര്‍മ്മയും ബുദ്ധിയും കംമ്ബ്യൂട്ടറിലേയ്ക്കു കോപ്പി ചെയ്യുകയുമാണ് പരീക്ഷണ രീതി . പരീക്ഷണം നടത്തുന്നയാള്‍ മരിക്കുമെന്നു 100 ശതമാനം ഉറപ്പുള്ള ഈ പരീക്ഷണത്തിന് സ്വന്തം തലച്ചോര്‍ നൽകിയിരിക്കുകയാണ് കമ്ബനി ഉടമ .
അമേരിക്കയിലെ സിലിക്കോണ്‍ വാലിയിലുള്ള നെറ്റ്കം എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കേട്ടാന്‍ ഭ്രാന്തന്‍ ആശയമെന്ന ഒരു കാര്യത്തിന് പിന്നാലെയാണ്. ജീവിച്ചിരിക്കുമ്ബോള്‍ത്തന്നെ തലച്ചോറ് വേര്‍പെടുത്തിയെടുത്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുക എന്ന ആശയത്തിന് പിന്നാലെയാണ് ഈ കമ്പനി. മരിക്കുമെന്നുറപ്പുണ്ടായിട്ടും സ്വന്തം തലച്ചോറ് വിട്ടുകൊടുക്കാന്‍ തയ്യാറായി 25 പേര്‍ ഇതിനകം നെറ്റ്കമില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10000 ഡോളറാണ് തലച്ചോറ് നല്‍കുന്നതിനുള്ള പ്രതിഫലം. ഈ പട്ടികയില്‍ കോടീശ്വരനായ ടെക്കി-ബിസിനസുകാരന്‍ സാം ആള്‍ട്ട്മാനും പേരുകൊടുത്തിട്ടുണ്ട്.
നെറ്റ്കം പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപിച്ചിട്ടുള്ള വൈ കോംബിനേറ്റര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് 32-കാരനായ സാം ആള്‍ട്ട്മാന്‍. തലച്ചോറ് എംബാം ചെയ്യാനും പിന്നീട് കംപ്യൂട്ടറിലേക്ക് പകര്‍ത്താനുമുള്ള പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ആള്‍ട്ട്മാന്‍ ഇപ്പോള്‍.
പരീക്ഷണത്തിന് തയ്യാറായി വരുന്നയാളെ ഒരു യന്ത്രത്തിലേക്ക് കടത്തുകയും നെറ്റ്കമിന്റെ എംബാമിങ് രാസവസ്തുക്കള്‍ കുത്തിവെക്കുകയും ചെയ്യും. പരീക്ഷണത്തിന് തയ്യാറാകുന്നയാള്‍ മരിക്കുമെന്ന് കമ്പനി തുടക്കത്തിലേ മുന്നറിയിപ്പ് നല്‍കുന്നു.
ജീവന്‍ കൊടുത്തുള്ള പരീക്ഷണമാണിത്. ഇത്തരത്തില്‍ മരണം വരിക്കുന്നതിന് അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമപ്രാബല്യമുണ്ട്. അവിടെ എവിടെയെങ്കിലും വെച്ചേ ഈ പരീക്ഷണം നടത്താനുമാകൂ. കുത്തിവെക്കുന്ന എംബാമിങ് ദ്രാവകം നൂറ്റാണ്ടുകളോളം തലച്ചോറിനെ ചീത്തയാകാതെ സൂക്ഷിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍, കുത്തിവെക്കുന്നതിനു മുൻപ് തലച്ചോറ് ജീവനോടെ പ്രവര്‍ത്തിക്കുന്നതാകണം. അതുകൊണ്ടുതന്നെ ജീവനുള്ളയാളെ മാത്രമേ ഈ പരീക്ഷണത്തിന് ഉപയോഗിക്കാനാവൂ. മാരകമായ അസുഖങ്ങള്‍ ബാധിച്ചവരെയാണ് നെറ്റ്കം ഈ പരീക്ഷണത്തിനായി ലക്‌ഷ്യം വെക്കുന്നത് .