പാലക്കാട് സ്വദേശി മധുവിന്റെ കൊലപാതകം മുഴുവന്‍ പ്രതികളും പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷ്ടാവെന്ന് ആരോപിച്ച് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
റേഞ്ച് ഐജി എം. ആര്‍ അജിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ അഗളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതോടെ പിടിയിലായവരുടെ എണ്ണം 15 ആയി.മധുവിന്റെ താമസ സ്ഥലം കാണിച്ച് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നു പ്രതികള്‍ മൊഴി നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി ഉണ്ടാകും.
അബൂബക്കര്‍, ഉബൈദ്, ഷംസുദ്ദീന്‍, നജീബ്, രാധാകൃഷ്ണന്‍,ജൈജു, സിദ്ധിഖ്, ഹുസൈന്‍, മരക്കാര്‍, ഹുസൈന്‍,അബ്ദുള്‍ കരീം, അനീഷ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇവര്‍ക്കെതിരെ കേസെടുക്കും. 307,302,324 എന്നി വകുപ്പുകള്‍, എസ് എസ് എടി ആക്റ്റ് എന്നിവ ചേര്‍ത്ത് കേസന്വേഷിക്കുമെന്നും തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി എം. ആര്‍ അജിത് കുമാര്‍ അറിയിച്ചു.
താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നാണ് പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടിയതും ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടി മര്‍ദ്ദിച്ചതും. സംഭവമറിഞ്ഞ് എത്തിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി ഛര്‍ദ്ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏഴു പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നു മരിക്കുന്നതിന് മുന്‍പ് മധു പോലീസിന് മൊഴി നല്‍കി. ഹുസൈന്‍,മാത്തച്ചന്‍,മനു,അബ്ദുള്‍ റഹ്മാന്‍,അബ്ദുള്‍ ലത്തീഫ്,അബ്ദുള്‍ കരീം,ഉമര്‍ എന്നിവരുടെ പേരും മധു പറഞ്ഞിരുന്നു.