കേരളം സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോർട്ട് . സർക്കാരിനെതിരെ ആഞ്ഞടിച്ചാണ് പുതിയ റിപ്പോർട്ട്
സംസ്ഥാനത്തെ ഈ അരജകത്വത്തിന് കാരണം സര്‍ക്കാരിന്റെ പരാജയമാണ്. ദുര്‍ബലര്‍ക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ തടയാന്‍ ജനകീയ ഇടപെടല്‍ ആവശ്യമാണെന്നും കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കൂര്യന്‍ ആവശ്യപ്പെട്ടു.
അതേസമയം, മധുവിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം ഇന്നലെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നേരം വൈകിയത് കണക്കിലെടുത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ആരംഭിച്ചെന്നാണ് വിവരം. ഡോ.എ.ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം.