പാലക്കാട്:ജനങ്ങൾ തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതക കേസില്‍ സര്‍ക്കാര്‍ വേണ്ട നടപടികളെല്ലാം എടുക്കുമെന്നും , കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തിന്
ഉറപ്പുനല്‍കി .
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തെ കാണാനായി അട്ടപ്പാടിയിലെത്തിയത്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍, എംബി രാജേഷ് എംപി, എംഎല്‍എമാരായ എന്‍ ശംസുദ്ദീന്‍, പികെ ശശി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പം അട്ടപ്പാടിയിലെത്തി.
മകനെക്കുറിച്ച് പലരും പലതും പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നുണ്ടെന്നും, സമൂഹമാധ്യമങ്ങളില്‍ മധുവിനെക്കുറച്ച് മോശമായണ് ചിത്രികരിച്ചതെന്നും അമ്മ മല്ലി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു.
മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ആദിവാസി ക്ഷേമപദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗവും ഉണ്ടായിരുന്നു സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുമെന്ന് യോഗശേഷം മുഖ്യമന്ത്രി അറിയിച്ചു .