തിരുവനന്തപുരം: കേരളത്തിലെ 25 ലക്ഷം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നൽകാൻ തിരുമാനിച്ചുവെന്ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിള്‍ഡ് പേഴ്സണ്‍സ് ആന്‍ഡ് പേരന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നസേഷിക്കാർക് വേണ്ടി ഒരു സഹകരണ സംഘം ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്. ഡി. എ. ഡബ്ലിയു. എഫില്‍ അംഗമാകാത്തവരെ ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ അംഗമാക്കുകയും സംഘടനയുടെ കേന്ദ്രമായി കേരള സ്റ്റേറ്റ് ഡിഫറന്റിലി ഏബിള്‍ഡ് പേഴ്സണ്‍സ് ആന്‍ഡ് പേരന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.