പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി, 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള വിധിക്കെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു. മധ്യപ്രദേശിലെ മൊറേനയിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ച് ഉടന്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീ കോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘര്‍ഷം അരങ്ങേറുന്നുണ്ട്. രാജസ്ഥാനില്‍ പ്രതിഷേധക്കാര്‍ കാറുകളും കെട്ടിടങ്ങളും തീയിട്ട് നശിപ്പിച്ചിരുന്നു. രാജസ്ഥാന് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യമെമ്ബാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായി അമൃത്സറിലും സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശിലെ മൊറേനയില്‍ അക്രമങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മധ്യപ്രദേശില്‍ ഗ്വാളിയോര്‍, സാഗര്‍ എന്നീ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ദളിതുകളുടെ വികസനത്തിലും വളര്‍ച്ചയിലും സര്‍ക്കാര്‍ ജാഗരൂകരാണെന്ന് വ്യക്തമാക്കിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിഷേധത്തിനിടെ ക്രമസമാധാന നില തകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ ഭാഗമല്ല. സര്‍ക്കാര്‍ ശക്തമായ റിവ്യൂ ഹക്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.