കേരള ബ്ലാസ്റ്റേഴ്സിന് വളരെ നിര്‍ണായകമായ മത്സരമാണ് ഇന്ന് നടക്കാൻ പോവുന്നത് . ഇന്നത്തെ മത്സരത്തില്‍ എഫ് സി ഗോവ എ ടി കെയെ നേരിടും. ഗോവയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ഗോവ ജയം സ്വന്തമാക്കിയാല്‍ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ സെമി കടക്കാതെ പുറത്താകും.
ഗോവക്കെതിരെയുള്ള ഹെഡ് ടു ഹെഡില്‍ ബ്ലാസ്റ്റേഴ്സ് പിറകിലായത്കൊണ്ട് തന്നെ ഇന്ന് ജയിച്ചു അടുത്ത മത്സരത്തിലെ ഒരു സമനിലയായാൽ പോലും അവര്‍ക്കു സെമി പ്രവേശനം സാധ്യമാകുകയും ചെയ്യും. കേരള ബ്ലാസ്റ്റേഴ്സിന് സെമിയില്‍ എത്തണമെങ്കില്‍ ഗോവ ഇന്ന് തോല്‍ക്കണം. ഭാഗ്യം കേരളത്തെ തുണക്കുമോ എന്ന് കാത്തിരുന്നു കാണാം.
കഴിഞ്ഞ മത്സരത്തില്‍ പൂനെക്കെതിരെ നേടിയ മികച്ച വിജയത്തിന്റെ തിളക്കവുമായിട്ടാണ് ഗോവ ഇന്ന് കളത്തിൽ ഇറങ്ങുന്നത്. തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ജയം നേടാനാവാതെയായിരുന്നു ഗോവ പൂനെയെ നേരിട്ടത്. എന്നാല്‍ പൂനെ യുടെ ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ നാല് ഗോളിനാണ് കാളി അവസാനിപ്പിച്ചത് . ഫോമിലേക്കുയര്‍ന്ന ഹ്യൂഗോ ബൗമോസിന്റെ പ്രകടനാവും ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാണ്. 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ഗോവ ബ്ലാസ്റ്റേഴ്സിന് പിറകില്‍ ആറാം സ്ഥാനത്താണ് നിൽക്കുന്നത്.