ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ബോക്സിംഗ് താരം എം.സി. മേരി കോം ഫൈനലില്‍ എത്തി. ശ്രീലങ്കയുടെ അനുഷ ദില്‍റുകഷിനെയാണ് മേരി കോം തോല്‍പിച്ചത്. 5: 0ത്തിനായിരുന്നു ശ്രീലങ്കന്‍ താരത്തെ മേരി തോല്‍പിച്ചത്.
അഞ്ചുതവണ ലോക ചാമ്പ്യയനായ മേരി കോമിന് മുന്നില്‍ 39 കാരിയായ അനുഷ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ രണ്ട് റൗണ്ടുകളിലും രണ്ടു ബോക്സര്‍മാരും ശ്രദ്ധാപൂര്‍വ്വമാണ് കളിച്ചത്. അനുഷ തന്‍െറ ഉയരം ആയുധമാക്കിയാണ് കളിച്ചത്.
അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലെയ്ഷാം സരിതാ ദേവി ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. ആസ്ത്രേലിയയുടെ അന്‍ജാ സ്ട്രിഡ്സ്മാനാണ് ഇന്ത്യക്കാരിയെ വീഴ്ത്തിയത്. മികച്ച പ്രടനമാണ് സരിത കാഴ്ചവെച്ചത്.