മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിനി മരിച്ചു. പെരിയങ്ങാനത്തെ സജി എബ്രഹാമിെന്റയും പരപ്പയില്‍ മരിയ ലബോറട്ടറി നടത്തുന്ന ബിന്ദുവിെന്റയും മകള്‍ മരിയയാണ് (12) മരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോടെ ബിരിക്കുളത്തിന് സമീപത്തെ ലിറ്റില്‍ ഫ്ലവര്‍ പള്ളിക്കടുത്തുവെച്ചാണ് അപകടം. കുരുത്തോലപ്പെരുന്നാളിന് മാതാപിതാക്കള്‍ക്കൊപ്പം ബിരിക്കുളത്തെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈക്കില്‍ മധ്യത്തിലായിരുന്നു മരിയ ഇരുന്നിരുന്നത്. മരിയ അണിഞ്ഞിരുന്ന ഷാള്‍ ബൈക്കിെന്റ പിറകുവശത്തെ ടയറില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കഴുത്തില്‍ മുറുകിയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നീലേശ്വരം തേജസ്വിനിയിലും പിന്നീട് കാഞ്ഞങ്ങാട് ദീപ നഴ്സിങ്ഹോമിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിയ.
സംസ്കാരം തിങ്കളാഴ്ച ബിരിക്കുളത്തെ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചില്‍ നടക്കും.