വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ െകാലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 11 ഗോരക്ഷക ഗുണ്ടകള്‍ കുറ്റക്കാരാെണന്ന് ഝാര്‍ഖണ്ഡിലെ വിചാരണ കോടതി കണ്ടെത്തി. ഗോരക്ഷക ഗുണ്ടകള്‍ നടത്തിയ െകാലപാതകങ്ങളില്‍ രാജ്യത്ത് ആദ്യമായാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുന്നത്.
ശിക്ഷ ഇൗമാസം 20ന് വിധിക്കും. പ്രതികള്‍ക്കെതിരായ കൊലക്കുറ്റം പ്രോസിക്യൂഷന് െതളിയിക്കാനായി. ആള്‍ക്കൂട്ട ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കെണ്ടത്തിയ കോടതി ഇന്ത്യന്‍ ശിക്ഷനിയമം 120 ബി (ഗൂഢാലോചന) അനുസരിച്ചാണ് മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്.
ബീഫ് കടത്തിയതിന് രാംഘട്ടില്‍ 2017 ജൂണ്‍ 29നാണ് ഗോരക്ഷക ഗുണ്ടകള്‍ അസ്ഗര്‍ അന്‍സാരിയെ തല്ലിക്കൊന്നത്. അതിക്രൂരമായ ഇൗ െകാലപാതകത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ വിഷയത്തില്‍ മൗനം വെടിയാന്‍ തയാറായത്. സ്വന്തം വാനില്‍ 200 കിലോ ബീഫുമായി വന്ന അന്‍സാരി ആക്രമിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിെന്റ കാറിന് തീകൊളുത്തിയശേഷം അന്‍സാരിയെ ഇറച്ചിക്കഷണങ്ങള്കൊണ്ടും മറ്റും തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് ബി.ജെ.പി നേതാവ് നിത്യാനന്ദ് മഹാതോ അടക്കം രണ്ടു പേരെ അറസ്റ്റ് െചയ്തു. പിന്നീട് മറ്റു പ്രതികളും പിടിയിലായി. കൊലക്കു പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് അന്‍സാരിയുടെ ഭാര്യ മറിയം ഖാതൂണ്‍ ആരോപിച്ചിരുന്നു.