ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശമ്ബളക്കരാറില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കനത്ത തിരിച്ചടി. പുതിയ ശമ്ബള വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ ഭാഗമായി താരങ്ങളെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലായി തരം തിരിച്ചിരുന്നു. ഇതില്‍ രണ്ടാം സ്ഥാനത്തായി എ ഗ്രേഡിലാണ് ധോണി ഉള്‍പ്പെട്ടിരിക്കുന്നത്. എ പ്ലസ് കാറ്റഗറിയില്‍ എത്തണമെങ്കില്‍ ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവരായിരിക്കണം. നേരത്തെ ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിക്ക് ഈ നിബന്ധനയാണ് തിരിച്ചടിയായത്.
ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. ധോണിയെ കൂടാതെ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാന, വൃദ്ധിമാന്‍ സാഹ എന്നിവരാണ് എ ഗ്രേഡില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ഏഴ് കോടിയും എ ഗ്രേഡില്‍ ഉള്ള താരങ്ങള്‍ക്ക് അഞ്ച് കോടിയുമാണ് ലഭിക്കുക.
കെ.എല്‍ രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ബി ഗ്രേഡിലും കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ് റെയ്ന, പാര്‍ത്ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവര്‍ സി ഗ്രേഡിലും ഉള്‍പ്പെട്ടു. അതേസമയം, മുഹമ്മദ് ഷാമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഒരു കാറ്റഗറിയിലും താരത്തെ ബി.സി.സി.എെ ഉള്‍പ്പെടുത്തിയിട്ടില്ല