കൊച്ചി: ബിനോയ് കോടിയേരി വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഇനിയെങ്കിലും കോടിയേരി സത്യം തുറന്ന് പറയണം എന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു . മകന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്ന് പറഞ്ഞിടത്ത് ഇപ്പോള്‍ പറയുന്നത് ഒരു കോടി എഴുപത്തിമൂന്ന് ലക്ഷത്തിന്റെ കേസ്സുമാത്രമേ ഉള്ളൂവെന്നാണ് എന്നും ഇത് സത്യമാല്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു . ഒരു കീഴ്ക്കോടതി വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടിവെയ്ക്കാനാകുമെന്ന് കരുതേണ്ടെന്നും കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.