ബിഡിജിഎസ് പോയി എന്‍ഡിഎയും പോയേക്കും ; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയതു എട്ടിന്റെ പണി ;

home-slider politics

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡ‍ിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
ഇതോടെ  ബിജെപി പ്രതിസന്ധിയിലായേക്കും ,
ബിജെപിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പുറമേ, എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യസഭാ സീറ്റ് നല്‍കാതെ അപമാനിച്ച ബിജെപി നടപടിയാണ് ബിഡിജെഎസിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. രാജ്യസഭാ സീറ്റിന്റെ പേരില്‍ ബിജെപി നേതാക്കള്‍ തന്നെയും പാര്‍ട്ടിയെയും നിരന്തരം അധിക്ഷേപിച്ചെന്നും, ഇക്കാര്യത്തില്‍ രേഖാമൂലം നടപടി ആവശ്യപ്പെടുമെന്നും തുഷാര്‍ വ്യക്തമാക്കി.ബിഡിജെഎസോ താനോ രാജ്യസഭ സീറ്റ് നല്‍കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതിയെന്നും, മദനിയുമായി ഇടതുമുന്നണിക്ക് സഹകരിക്കാമെങ്കില്‍ ബിഡ‍ിജെഎസുമായി സഹകരിക്കാനാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് ബിഡിജെഎസ് നേതാക്കള്‍ ആലപ്പുഴയില്‍ അടിയന്തര യോഗം ചേര്‍ന്നത്. ഏറെ പ്രതീക്ഷിച്ചിരുന്ന രാജ്യസഭ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിക്കാത്തതിനാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. നേരത്തെ, കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളില്‍ അര്‍ഹമായ പദവി നല്‍കിയാല്‍ ബിജെപിയുമായി സഹകരിക്കാമെന്ന് ബിഡിജെഎസിനുള്ളില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ യോഗത്തില്‍ ഈ തീരുമാനത്തില്‍ നിന്നും വ്യതിചലിച്ച്‌ ബിജെപിയുമായുള്ള സഹകരണം തീര്‍ത്തും വേണ്ടെന്ന് വയ്ക്കാനാണ് ബിഡിജെഎസ് തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *