കൊൽക്കത്ത: ഇസ്രത് ജഹാൻ ബി.ജെ.പിയിൽ ചേരുകയാണെന്ന് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സയന്തൻ ബസു പറഞ്ഞു. അതിനിടെ ബിജെപിയിൽ ചേർന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഇസ്രത് ജഹാൻ. മുത്തലാഖ് സംബന്ധമായ ബിൽ കൊണ്ടു വന്നതിലൂടെ വിപ്ലവകരമായ തീരുമാനമാണ് പ്രധാനമന്ത്രി എടുത്തിരിക്കുന്നതെന്നു പറഞ്ഞ ഇസ്രത് താൻ ഏറെ ആഹ്ലാദവതിയാണെന്നും പറഞ്ഞു. ബിജെപിയുടെ വനിതാ വിഭാഗത്തോട് ചേർന്നായിരിക്കും ഇനിയുല്ള തന്‍റെ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി.
ഇസ്രത് ജഹാൻ ഹൌറയുടെ ഓഫീസിൽ ഇന്നലെ സംസാരിച്ചു.
2014ൽ ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയതനേത്തുടർന്നാണ് ഇസ്രത് മുത്തലാഖിനെതിരെ പരാതി നൽകിയത്. ഇസ്രത്തിനു പുറമേ മറ്റ് നാലു പേർകൂടി മുത്തലാഖിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വാൻ വാർത്ത പ്രധാന്യം നേടിയ കേസ് ആയിരുന്നു ഇസ്രത് ജഹാൻ കേസ് ,
പശ്ചിമ ബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സഞ്ചരിച്ച്, ഹൗറയിൽ ബിജെപിയിൽ ചേർന്നതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇസ്രത് ജഹാനെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയേ പോലുള്ള പല പ്രമുഖരും രംഗത്തെത്തി.