കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ഞായറാഴ്ച നടക്കാനിരിക്കെ ബിജെപി നേതാക്കള്‍ കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തി. പികെ കൃഷ്ണദാസ്, എന്‍ ഹരി എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് ശനിയാഴ്ച രാവിലെ കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. കെഎം മാണിയുടെ പാലായിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.രാവിലെ പതിനൊന്ന് മണിയോടെയാണ് പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ വീട്ടിലെത്തിയത്. ബിജെപി നേതാക്കളെ സ്വീകരിച്ച കെഎം മാണി ഇവരുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. അതേസമയം, ബിജെപി നേതാക്കളുടേത് സൗഹൃദ സന്ദര്‍ശനമാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ഞായറാഴ്ച ചേരാനിരിക്കുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പാണ് പ്രധാന അജന്‍ഡ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യം ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ കെഎം മാണിയെ സന്ദര്‍ശിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യം ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഇടതുമുന്നണിയോട് അടുപ്പമുണ്ടെങ്കിലും സിപിഐയുടെ എതിര്‍പ്പ് കാരണം കെഎം മാണിയുടെ മുന്നണിപ്രവേശനം അനിശ്ചിതത്തിലാണ്. അതിനാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് കേരള കോണ്‍ഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിക്കാനും സാദ്ധ്യതയില്ല. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ മന:സാക്ഷി വോട്ട് ചെയ്യാനാകും കേരള കോണ്‍ഗ്രസിന്റെ ആഹ്വാനമെന്നാണ് സൂചന.