ബസ്സിന് ചാർജ് കൂട്ടി ഒന്നടങ്ങിയപ്പോൾ ഇനി ബോട്ടു സമരക്കാരുടെ ഊഴം , കേരളത്തിലെ ഫിഷിങ് ബോട്ട് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങി. സംസ്ഥാനത്തെ 3800 ഫിഷിങ് ബോട്ടുകള്‍ നിര്‍ത്തിവെച്ച് മത്സ്യമേഖല സ്തംഭിപ്പിക്കുന്ന സമര പരിപാടിയാണ് തൊഴിലാളികള്‍ ആരംഭിച്ചത്. അനധികൃത മീന്‍പിടിത്തത്തിെന്റ പേരില്‍ ഫിഷറീസ് അധികൃതര്‍ നടപടി ശക്തമാക്കിയതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ സമരരംഗത്തേക്കിറങ്ങിയത്.
കിളിമത്സ്യങ്ങളും വളങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുമീനുകളും പിടിക്കുന്നതിനെതിരെ ബോട്ടുകളും മീനും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണ്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു. ഈ സമരം എത്ര കാലം നീളുമെന്നോ , നീണ്ടുകഴിഞ്ഞാൽ മൽസ്യങ്ങൾക്കു വിലകൂടിയേക്കുമെന്നും അറിയിപ്പുണ്ട് ,